പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ കേസ്

0

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ കേസ്. കാസർകോട് ബേഡകം സ്വദേശിക്കെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കഴിഞ്ഞ കുറച്ചുനാളുകളായി പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് അറിയുന്നത്.

തുടർന്ന് പെൺകുട്ടിയോട് ഇക്കാര്യം ചോദിച്ചപ്പോഴാണ് ലൈംഗിക പീഡനം സംബന്ധിച്ച വിവരം പുറത്തുവരുന്നത്. ഉടൻ തന്നെ കുടുംബം ബേഡകം പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി തന്നെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. മുമ്പും വയറുവേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇത് കാര്യമാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വേദന കലശലായതോടെ വീട്ടിൽ പറയുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here