മധ്യവയസ്‌കനായ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ്‌ പിടികൂടി

0


ചിങ്ങവനം: മധ്യവയസ്‌കനായ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ്‌ പിടികൂടി.
ചങ്ങനാശേരി മാടപ്പള്ളി പേഴത്തോലില്‍ കൃഷ്‌ണകുമാറി(രാഹുല്‍ 24)നെയാണു ചിങ്ങവനം പോലീസ്‌ പിടികൂടിയത്‌. കഴിഞ്ഞ ഓഗസ്‌റ്റ്‌ 19നു മധ്യവയസ്‌കന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന്‌ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്‌ ഒടുവില്‍ ഇവര്‍ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു.
തുടര്‍ന്ന്‌ പ്രതികളായ അജിത്‌ ജോബി, വിഷ്‌ണു എന്നിവരെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ വീട്ടില്‍ സ്‌ഫോടക വസ്‌തു എറിഞ്ഞതിന്‌ കടുത്തുരുത്തി സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here