തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനും നടനുമായ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു

0

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനും നടനുമായ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. വീഡിയോ സന്ദേശത്തിലൂടേയാണ് ഇരുവരും സന്തോഷവാർത്ത പങ്കുവെച്ചത്. 2023-ൽ വിവാഹിതരാകുമെന്ന് വ്യക്തമാക്കിയ നരേഷും പവിത്രയും പരസ്പരം സ്നേഹചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.

‘പുതുവർഷത്തിൽ പുത്തൻ തുടക്കം, എല്ലാവരുടെയും അനുഗ്രഹം വേണം’ എന്ന് പറഞ്ഞ് ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് നരേഷ്. കേക്ക് മുറിച്ച് പരസ്പരം കൈമാറുന്നതും ഒടുവിൽ ഇരുവരും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിവാഹം ഉടനെ നടക്കും എന്നും വീഡിയോയിൽ എഴുതി കാണിക്കുന്നു. നരേഷും പവിത്ര ലോകേഷും കുറച്ചു കാലമായി ലിവ് – ഇൻ റിലേഷൻഷിപ്പിലായിരുന്നു.

62-കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43-കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. നേരത്തെ ഇരുവരുടേയും പ്രണയത്തെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാൻ ശ്രമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here