തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ദീർഘദൂര ട്രയിനുകളിൽ ഇനി മുതൽ പകൽയാത്രയ്ക്ക മാത്രമായി സ്ലീപ്പർ ടിക്കറ്റുകൾ നൽകില്ല

0

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ദീർഘദൂര ട്രയിനുകളിൽ ഇനി മുതൽ പകൽയാത്രയ്ക്ക മാത്രമായി സ്ലീപ്പർ ടിക്കറ്റുകൾ നൽകില്ല.റിസർവ്വ് ചെയ്തവരുടെ സീറ്റ് പകൽ സ്ലീപ്പർ ടിക്കറ്റെടുത്തവർ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടിയെന്നാണ് റെയിൽവേ നൽകുന്നു വിശദീകരണം.അതേ സമയം തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് സംവിധാനം തുടരും.

കോവിഡ് ലോക്ക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ നിന്നുള്ള തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടില്ല.എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള പകൽ തീവണ്ടികളിൽ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്.

ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ സാധിക്കുന്ന ട്രയിനുകൾ

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്‌പ്രസ് (16525).

LEAVE A REPLY

Please enter your comment!
Please enter your name here