രാജസ്ഥാനിൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് വൻ അപകടം

0

ജയ്പൂർ:രാജസ്ഥാനിൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.രാജസ്ഥാനിലെ ഹനുമാൻഗഡ് ഹൈവേയിൽ ശനിയാഴ്‌ച്ച രാത്രിയിലാണ് അപകടമുണ്ടായത്.അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.പരിക്കേറ്റ് ചികിത്സയിലുള്ള ആളുടെ പിക്കുകളും ഗുരതരമാണ്.

അപകടം ഉണ്ടായതിനെ തുടർന്ന് ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.ഹനുമാൻഗഡ് ജില്ലയിലെ ബിസ്രാസർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.ട്രക്ക് അമിത വേഗതയിലായിരുന്നു എന്നാണ് വിവരം.അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ ബിക്കാനീറിലെ പല്ലു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേ സമയം അപകടം നടന്ന സ്ഥലത്തും നിന്നും ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാണ്.അപകടത്തിൽപ്പെട്ട കാർ യാത്രികർ ആരാണെന്നും അപകടം എങ്ങനെയാണ് സംഭവിച്ചതെന്നും വ്യക്തമല്ല.ഇത് സംബന്ധിച്ച് പള്ളു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply