ദുരുഹ സാഹചര്യത്തിൽ മരിച്ച ദേശീയ ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു

0

ദുരുഹ സാഹചര്യത്തിൽ മരിച്ച ദേശീയ ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. കാനറാ ബാങ്കാണ് വായ്പ കുടിശ്ശിക യായതിനെ തുടർന്ന് ജപ്തി നോട്ടീസ് പതിച്ചത്. 16 ലക്ഷം രൂപ രണ്ടു മാസത്തിനകം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്.

റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയെ പാറ്റ്നയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. കോച്ച് രവി സിങിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കോർട്ടിൽ ഒറ്റക്ക് പരിശീലനത്തിനെത്താൻ ലിതാരയെ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽത്തയിൽ നടന്ന മത്സരത്തിനിടെ കൈയിൽ കയറി പിടിച്ചതോടെ ലിതാര ഇയാളെ മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കോച്ച് രവി സിങിനെതിരെ ബന്ധുക്കൾ പട്‌ന രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് ലിതാരയുടെ അമ്മക്ക് നേരെ കയ്യേറ്റം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here