നിലമ്പൂരിൽ വിലങ്ങുമായി കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി പിടിയിൽ

0

നിലമ്പൂരിൽ വിലങ്ങുമായി കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി പിടിയിൽ. പൂക്കോട്ടുംപാടത്തുനിന്നാണ് പ്രതി ജൈസൽ പിടിയിലായത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസൽ ഓടിപ്പോയത്. പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം.

ഉടനെ കൂടുതൽ പൊലീസ് എത്തുകയും വനമേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുവച്ച് പ്രതിയെ കണ്ടതും പിടികൂടിയതും.

LEAVE A REPLY

Please enter your comment!
Please enter your name here