ഭാരത്‌പേ അഷ്‌നീര്‍ ഗ്രോവര്‍ക്ക് നല്‍കിയ ശമ്പളം 1.69 കോടി ; ഭാര്യയ്ക്ക് നല്‍കി 63 ലക്ഷം…സിഇഒയ്ക്ക് നല്‍കിയത് 2 കോടി…!!

0


സ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറും അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ഗ്രോവറും അടക്കമുള്ളവര്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തിന്റെ വിവരം പുറത്തുവിട്ട് ഭാരത് പേ. കഴിഞ്ഞ വര്‍ഷം 63 ലക്ഷം മുതല്‍ ഒന്നരക്കോടി വരെ ശമ്പളം നല്‍കിയതായി ഫിന്‍ടെക് സ്റ്റാര്‍ട്ട് അപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

2022 സാമ്പത്തീക വര്‍ഷം അഷ്‌നീര്‍ ഗ്രോവര്‍ക്ക് 1.69 കോടി രൂപയും ഭാര്യയും ഉന്നതോദ്യോഗസ്ഥയുമായ ജെയ്ന്‍ ഗ്രോവര്‍ക്ക് 63 ലക്ഷവും നല്‍കിയെന്നാണ് കമ്പനി പറയുന്നത്. ഭാരത്‌പേയുടെ മൂന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുഹൈല്‍ സമീര്‍ 2022 ല്‍ വീട്ടിലേക്ക് കൊണ്ടുപോയത് 2.1 കോടി രൂപയായിരുന്നു. സഹ സ്ഥാപകന്‍ ശാശ്വത് നക്രാണി 29.8 ലക്ഷം രൂപ ഇതേ കാലയളവില്‍ നേടി. ബോര്‍ഡ് അംഗം കെവാല്‍ ഹാണ്ടയ്ക്കും ചെയര്‍മാന്‍ മുന്‍ സ്‌റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ തലവന്‍ രജനീഷ് കുമാറും 36 ലക്ഷവും 21.4 ലക്ഷവും വീതം നേടി.

അതേസമയം ഇത് ഇവരുടെ ശമ്പള വിവരം മാത്രമാണ്. ഇതില്‍ ഇവരുടെ ഓഹരിയുമായി ബന്ധപ്പെട്ട വിവരമില്ല. 2022 ല്‍ ഓഹരി അടിസ്ഥാനത്തില്‍ കമ്പനി നല്‍കിയത് 70 കോടിയാണ്. കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തെ അപേക്ഷിച്ച് ഇത് 218 ശതമാനമാണ് കൂടിയത്. സാമ്പത്തീക ക്രമക്കേടിന് ഭാരത്‌പേ കഴിഞ്ഞ മാര്‍ച്ചില്‍ അഷ്‌നീര്‍ ഗ്രോവറേയും ഭാര്യയേയും പുറത്താക്കിയിരുന്നു. കമ്പനിയില്‍ നിന്നും ബോര്‍ഡില്‍ നിന്നും ഇവര്‍ രാജിയും വെച്ചു.

അഷ്‌നീര്‍ ഗ്രോവര്‍ക്കും കുടുംബത്തിനുമെതിരേ 2022 ഡിസംബറില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. വഞ്ചനയ്ക്കും ഫണ്ട് ദുരുപയോഗത്തിനും ആയിരുന്നു കേസ് കൊടുത്തത്. ഈ മാസം ആദ്യമാണ് സുഹൈല്‍ സമീര്‍ ഭാരത് പേയുടെ സിഇഒ സ്ഥാനം രാജി വെച്ചത്. ഭാരത് പേയുടെ സഹ സ്ഥാപകന്‍ ഭാവിക് കോലാഡിയ നല്‍കിയ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി അഷ്‌നീര്‍ ഗ്രോവറിനും മറ്റും സമന്‍സ് അയച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here