കേന്ദ്രീയ വിദ്യാലയ സംഘതാൻ വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0

കേന്ദ്രീയ വിദ്യാലയ സംഘതാൻ (കെ.വി.എസ്) വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലും കെ.വി.എസ് മേഖല ഓഫിസുകളിലുമായി 13,404 ഒഴിവുകളുണ്ട്.
അസി. കമീഷണർ-52, പ്രിൻസിപ്പൽ-239, വൈസ് പ്രിൻസിപ്പൽ-203, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ-ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി-167, മാത്സ്-184, ബയോളജി-151, ഹിസ്റ്ററി-63, ജ്യോഗ്രഫി-70, ഇക്കണോമിക്സ്-97, കോമേഴ്സ്-66, കമ്പ്യൂട്ടർ സയൻസ്-142, ബയോടെക്നോളജി-4 (ആകെ-1409), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ-ഹിന്ദി 377, ഇംഗ്ലീഷ്-401, സംസ്കൃതം -245, സോഷ്യൽ സ്റ്റഡീസ്-398, മാത്തമാറ്റിക്സ്-426, സയൻസ്-304, പി ആൻഡ് എച്ച്.ഇ-435, ആർട്ട് എജുക്കേഷൻ-251, ഡബ്ല്യു.ഇ-339 (ആകെ 3176); ലൈബ്രേറിയൻ-355, പ്രൈമറി ടീച്ചർ (മ്യൂസിക് ഉൾപ്പെടെ)-6717, ഫിനാൻസ് ഓഫിസർ-6, അസി. എൻജിനീയർ (സിവിൽ)-2, അസി. സെക്ഷൻ ഓഫിസർ-156, ഹിന്ദി ട്രാൻസ് ലേറ്റർ-11, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 322, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-702, സ്റ്റെനോഗ്രാഫർ ഗ്രേഡ്-2 -54.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kvsangathan.nic.inൽ. ​അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 26 വ​രെ സ​മ​ർ​പ്പി​ക്കാം. ദേ​ശീ​യ​ത​ല ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​ന്ത്യ​യി​ലെ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം.

കേ​ര​ള​ത്തി​ല​ട​ക്കം 1252 കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ, എ​റ​ണാ​കു​ളം അ​ട​ക്കം കെ.​വി.​എ​സി​ന് 25 മേ​ഖ​ല ഓ​ഫി​സു​ക​ളു​മു​ണ്ട്. ആ​സ്ഥാ​ന കാ​ര്യാ​ല​യം ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്.

Leave a Reply