വനിതാ സിവിൽ പൊലീസ് ഓഫിസർ ജീവനൊടുക്കി

0

വനിതാ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) ജീവനൊടുക്കി. കുമളി പൊലീസ് സ്റ്റേഷനിലെ സിപിഒ മെർലിൻ ഗീത (33) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു ജോലിക്കായി ബസിൽ വരുന്നതിനിടെ താൻ വിഷം കഴിച്ചതായി സുഹൃത്തായ സിവിൽ പൊലീസ് ഓഫിസറെ ഫോണിൽ അറിയിച്ചിരുന്നു. ഉടൻ തന്നെ പൊലീസെത്തി ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മരണം.

കുടുംബപ്രശ്നങ്ങളാണു കാരണമെന്നാണു പ്രാഥമിക സൂചനകളെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞയിടെയാണ് മെർലിനെ പീരുമേട്ടിൽ നിന്നു കുമളിയിലേക്കു സ്ഥലംമാറ്റിയത്.

ഭർത്താവ്: നല്ലതണ്ണി പുതുവലിൽ പ്രഭു സിങ്. മക്കൾ: അലൻ, ഗാർഡൻ. സംസ്കാരം നടത്തി.

Leave a Reply