ബംഗളുരുവില്‍ മലയാളിയുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്‌റ്റില്‍

0


ബംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ പീഡിപ്പിച്ച ബൈക്ക്‌ ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്‌റ്റില്‍. ബംഗളുരു സ്വദേശികളായ ടാക്‌സി ഡ്രൈവര്‍ അറഫാത്ത്‌, സുഹൃത്ത്‌ ഷഹാബുദ്ദീന്‍ എന്നിവര്‍ക്കൊപ്പം പശ്‌ചിമ ബംഗാള്‍ സ്വദേശിനിയായ ഒരു യുവതിയുടെ അറസ്‌റ്റും രേഖപ്പെടുത്തിയിട്ടുണ്ട്‌.
കഴിഞ്ഞ 25 ന്‌ ബംഗളുരു ഇലക്‌ട്രോണിക്‌ സിറ്റിയില്‍ ഇരുപത്തിരണ്ടുകാരിയായ മലയാളിയുവതിയാണു പീഡനത്തിനിരയായത്‌. സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി അര്‍ധരാത്രിയോടെ മറ്റൊരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ റാപ്പിഡോയെന്ന ബൈക്ക്‌ ടാക്‌സി ആപ്ലിക്കേഷനില്‍ വാഹനം ബുക്ക്‌ ചെയ്യുകയായിരുന്നു. അറാഫത്താണ്‌ ബൈക്കുമായെത്തിയത്‌.
യാത്രയ്‌ക്കു മുമ്പേ യുവതി മദ്യപിച്ചിരുന്നതായി പോലീസ്‌ പറയുന്നു. യുവതിയെ അറാഫത്ത്‌ ലക്ഷ്യസ്‌ഥാനത്തെത്തിച്ചെങ്കിലും ബൈക്കില്‍നിന്ന്‌ ഇറങ്ങാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു അവര്‍. ഇതു മുതലെടുത്ത അറാഫത്ത്‌, യുവതിയെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. അതിനുശേഷം സുഹൃത്ത്‌ ഷഹാബുദീനെ വിളിച്ചുവരുത്തി. ഈസമയം പശ്‌ചിമ ബംഗാള്‍ സ്വദേശിനിയായ മറ്റൊരു യുവതിയും വീട്ടിലുണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു.
പിന്നീട്‌ അറാഫത്തും ഷഹാബുദീനും ചേര്‍ന്ന്‌ യുവതിയെ മാനഭംഗപ്പെടുത്തി. പിറ്റേന്നാണു യുവതി ബോധം വീണ്ടെട ുത്തത്‌. ദേഹമാസകലം വേദന അനുഭവപ്പെട്ട യുവതി വീട്ടില്‍നിന്നിറങ്ങി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. ഇവരെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവിച്ച കാര്യങ്ങള്‍ യുവതി പോലീസിനോടു വെളിപ്പെടുത്തി.
തുടര്‍ന്ന്‌ പരാതി രജിസ്‌റ്റര്‍ ചെയ്‌തശേഷം ബൈക്ക്‌ ടാക്‌സി ആപ്ലിക്കേഷനിലെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പീഡനത്തിന്‌ ഒത്താശ ചെയ്‌തതിന്‌ അറാഫത്തിന്റെ വീട്ടിലുണ്ടായിരുന്ന പശ്‌ചിമ ബംഗാള്‍ സ്വദേശിനിയും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here