സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഗവർണർമാർ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗോവാ ഗവർണർ പി.എസ് ശ്രീധരൻപിള്ള

0

ഓച്ചിറ:സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഗവർണർമാർ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗോവാ ഗവർണർ പി.എസ് ശ്രീധരൻപിള്ള.ഗവർണർക്ക് പരസ്യമായ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം ഓച്ചിറയിൽ പറഞ്ഞു.ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

ഗോവയിലെ 426 ഗ്രാമങ്ങൾ സന്ദർശിച്ച്, അവിടുത്തെ 31 വൃക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങൾ (ഒലൃശമേഴല ഠൃലല െീള ഏീമ) എന്നപേരിൽ താൻ ഇംഗ്ലീഷിൽ എഴുതുന്ന പുസ്തകം അവിടുത്തെ സർക്കാർ ഉടൻ പുറത്തിറക്കും. പുസ്തകത്തിൽ ഓച്ചിറയിലെ പുരാതനമായ ആൽവൃക്ഷംകൂടി ഉൾപ്പെടുത്താൻ കഴിയുമോയെന്ന് സർക്കാരിനോട് ആരായും.

വൃക്ഷങ്ങളിൽ ഈശ്വരനെ കാണുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സങ്കൽപ്പം വിസ്മയമാണ്.തന്റെ വിശ്വാസവും അതുതന്നെയാണ്. അതുകൊണ്ട് പുസ്തക പ്രകാശനവേളയിൽ വൃക്ഷപൂജ നടത്താൻ ആഗ്രഹിക്കുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here