ചൈനീസ്‌ റോക്കറ്റ്‌ ഭൂമിയിലേക്ക്‌; ജാഗ്രത വേണമെന്നു നിര്‍ദേശം

0


ലണ്ടന്‍: ചൈനയുടെ ലോങ്‌ മാര്‍ച്ച്‌ 5ബി റോക്കറ്റിന്റെ ഘടകങ്ങള്‍ ഭൂമിയിലേക്ക്‌. 21 ടണ്‍ ഭാരമുള്ള റോക്കറ്റ്‌ ഭാഗം ശനിയാഴ്‌ച ഭൂമിയില്‍ പതിക്കുമെന്നാണു കണക്കുകൂട്ടല്‍. റോക്കറ്റുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതിനാല്‍ അത്‌ എവിടെ പതിക്കുമെന്നു വ്യക്‌തമല്ല. ഇതു പൊട്ടിച്ചിതറാതെ ഭൂമിയില്‍ പതിച്ചെങ്കില്‍ നാശമുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്‌.
ചൈനയുടെ ടിയാന്‍ഗോങ്‌ ബഹിരാകാശ നിലയത്തിന്റെ ഘടകങ്ങളുമായി കഴിഞ്ഞ മാസം 31 നാണു റോക്കറ്റ്‌ ബഹിരാകാശത്തേക്കു കുതിച്ചത്‌.
റോക്കറ്റിന്റെ പതനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ വലിയൊരു ഭാഗം കത്തിനശിക്കുമെന്നാണു പ്രതീക്ഷ. അവശേഷിക്കുന്നവയാകും ഭൂമിയില്‍ പതിക്കുക. കഴിഞ്ഞ ജൂലൈയിലും ചൈനീസ്‌ റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ ഭൂമിയില്‍ പതിച്ചിരുന്നു. 18 ടണ്‍ ഭാരമുള്ള ഭാഗമാണു ഭൂമിയിലെത്തിയത്‌. ഇത്‌ മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണു വീണത്‌.

LEAVE A REPLY

Please enter your comment!
Please enter your name here