ഗുജറാത്തിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; മത്സരരംഗത്തുള്ളത് 1,621 സ്ഥാനാർഥികൾ

0

ഗുജറാത്തിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരരംഗത്തുള്ളത് 1,621 സ്ഥാനാർഥികൾ. 182 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിസംബർ ഒന്നിന് 89 മണ്ഡലങ്ങളിലേക്കും ഡിസബംർ അഞ്ചിന് 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 788 സ്ഥാ​നാ​ർ​ഥി​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 833 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണു​ള്ള​ത്. ബി​ജെ​പി 182 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ന് 179 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. മൂ​ന്നു സീ​റ്റ് എ​ൻ​സി​പി​ക്കു ന​ല്കി. എ​ന്നാ​ൽ, ദേ​വ്ഗ​ഡ് ബാ​രി​യ സീ​റ്റി​ൽ എ​ൻ​സി​പി​യു​ടെ ഒ​രു സ്ഥാ​നാ​ർ​ഥി പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ ബി​ജെ​പി​യും എ​എ​പി​യും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി.

എ​എ​പി 181 സീ​റ്റി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. സൂ​റ​ത്ത് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ എ​എ​പി സ്ഥാ​നാ​ർ​ഥി പ​ത്രി​ക പി​ൻ​വ​ലി​ച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here