ശബരിമല തീർഥാടകരിൽനിന്ന് റെയിൽവേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ

0

ശബരിമല തീർഥാടകരിൽനിന്ന് റെയിൽവേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ. ശബരിമല സ്പെഷൽ ട്രെയിനുകളിൽ ഉയർന്ന അധിക നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രിയായ അബ്ദുറഹ്മാൻ കത്തയച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന നീ​ക്കം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. ഹൈ​ദ​ര​ബാ​ദ് കോ​ട്ട​യം യാ​ത്ര​യ്ക്ക് 590 രൂ​പ​യാ​ണ് സ്ലീ​പ്പ​ർ നി​ര​ക്ക്. എ​ന്നാ​ൽ, ശ​ബ​രി സ്പെ​ഷ​ൽ ട്രെ​യി​ൻ നി​ര​ക്ക് 795 രൂ​പ​യാ​ണ്. 205 രൂ​പ അ​ധി​ക​മാ​യി ഈ​ടാ​ക്കു​ന്നു.

ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും എ​ത്തു​ന്ന രാ​ജ്യ​ത്തെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് ശ​ബ​രി​മ​ല. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന വി​ശു​ദ്ധ യാ​ത്ര​യെ ക​ച്ച​വ​ട​ക്ക​ണ്ണോ​ടെ കാ​ണു​ന്ന​തു ശ​രി​യ​ല്ല. ഇ​ന്ത്യ​യു​ടെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് തീ​ർ​ഥാ​ട​ന കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​ണ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് പ്ര​ധാ​ന​മാ​യും ട്രെ​യി​ൻ ആ​ശ്ര​യി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​മി​ത​നി​ര​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here