സംഘർഷത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ

0

സംഘർഷത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. മലയ്ക്കൽ തെന്നൂർ രതീഷ് ഭവനിൽ ആർ.രതീഷി(38) നെ കമ്പി കഷണം കൊണ്ട് തലയ്ക്ക് അടിച്ച കേസിൽ കോവളം മുട്ടയ്ക്കാട് പാറവിള വീട്ടിൽ വിഷ്ണു(27), സഹോദരൻ വിജിത്ത്(24) എന്നിവരാണ് അറസ്റ്റിലായത്. 5ന് രാത്രി 9 മണിക്കായിരുന്നു സംഭവം.

സിനിമാറ്റിക് ഡാൻസിനിടെ പ്രതികൾ ഡാൻസ് കളിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. സ്ഥലവാസിയായ രതീഷ് ഇവരെ പിടിച്ചു മാറ്റി.തുടർന്നാണ് രതീഷിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ എസ്എച്ച്ഒ4 എസ്.സനൂജ്, എസ്ഐ: വിജിത്ത് കെ.നായർ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here