ഗർഭിണിയാണെന്നോ ? പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ചിത്രം പങ്കുവെച്ച് നടി പാര്‍വതി; ഷെയര്‍ ചെയ്ത് നടിമാരും

0

നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു പ്രഗ്നന്‍സി കിറ്റിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതില്‍ രണ്ട് വര കൂടി തെളിഞ്ഞ് കണ്ടതോടെ പാര്‍വതി ഗര്‍ഭിണിയാണോ എന്ന ചോദ്യവുമുയര്‍ന്നു.

പാര്‍വതിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്. ഇതെങ്ങനെയാണ് സംഭവിച്ചത്, വിവാഹം കഴിഞ്ഞായിരുന്നോ, സത്യമെന്താണ് എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകര്‍. ഇതിന് പിന്നാലെയാണ് ഈ കഥയിലൊരു ട്വിസ്റ്റ് ഉണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്.

ഗര്‍ഭിണിയാണോന്ന് അറിയാനായി പരിശോധന നടത്തുന്ന പ്രഗ്നന്‍സി കിറ്റാണ് പാര്‍വതി പങ്കുവെച്ചത്. ‘സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു’, എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് പിന്നാലെ ഗായിക സയനോര, നടിമാരായ പത്മപ്രിയ, നിത്യ മേനോന്‍, അര്‍ച്ചന പത്മിനി, തുടങ്ങി നിരവധി നടിമാരും ഇതേ പോസ്റ്റ് ഇതേ ക്യാപ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെയാണ് ആരാധകര്‍ക്കിടയിലും സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here