കോട്ടയത്ത് ബാറിന് മുമ്പിൽ കൂട്ടയടി; വടിയും കല്ലും കൊണ്ട് തമ്മിൽ തല്ലിയത് ജീവനക്കാരും ബാറിലെത്തിയവരും

0

കോട്ടയം: കോട്ടയത്ത് ബാറിന് മുമ്പിൽ കൂട്ടയടി. ജീവനക്കാരും ബാറിലെത്തിയവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഗൂഗിള്‍ പേ വഴി ബില്ല് അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

കോട്ടയം മണര്‍കാടുള്ള ബാറിനു മുന്നിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. അടി നടക്കുമ്പോള്‍ പെലീസ് സ്ഥലത്തുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നുമാണ് മണര്‍കാട് പെലീസ് നല്‍കുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here