പുറത്തുവന്ന വീഡിയോയിൽ സ്വാമി അർദ്ധനഗ്‌നൻ; പണം തട്ടിയെടുക്കലിനൊപ്പം പ്രതികൾ ലക്ഷ്യമിട്ടത് മഠാധിപതിയെ പുറത്താക്കൽ; ലിംഗായത്ത് മഠാധിപതിയുടെ മരണത്തിനു പിന്നിൽ ഹണിട്രാപ്പ്; സ്വാമിയെ കരിവാരി തേയ്ക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ ആശ്രമ അന്തേവാസികളും; മൂന്നുപേർ കുടുങ്ങിയതോടെ പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ

0

ബെംഗളൂരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗയെ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംബഹവതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരിൽ പ്രതിയോഗികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളാണ് പ്രശ്‌നമായത്. യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത് ഹണിട്രാപ്പിലെ ചതി പൊലീസ് തിരിച്ചറിഞ്ഞതിനാലാണ്. ഒരുവർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി.

സ്വാമിയുടെ മരണത്തിനു പിന്നാലെ മുറിയിൽനിന്നു കണ്ടെത്തിയ 2 പേജുള്ള ആത്മഹത്യക്കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. സ്വാമി ബസവലിംഗയുമായുള്ള വിഡിയോ കോളുകൾ സ്‌ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് യുവതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് അശ്ലീല വിഡിയോകൾ പുറത്തു വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളെത്തി.

അജ്ഞാതയായ ഒരു യുവതിയാണ് തന്നോടിത് ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സ്വാമി വെളിപ്പെടുത്തിയത്. 1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിൽ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയിൽനിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു ആത്മഹത്യയ്ക്കു പിന്നിൽ.

കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രി ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് ബസവലിംഗയുടെ മരണം. ജീവനൊടുക്കും മുമ്പെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള രണ്ടുപേർ മഠവുമായി നേരിട്ട് ബന്ധപ്പെട്ടവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ സ്വാമി ഒരു യുവതിയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇത് സ്‌ക്രീൻ റെക്കോർഡായി സൂക്ഷിക്കുകയും, വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഈ വീഡിയോ ചിലർ പുറത്തു വിട്ടിരുന്നു. വീഡിയോയിൽ അർദ്ധ നഗ്നനായിരുന്നു സ്വാമി എന്നും സൂചനയുണ്ട്. ഈ വീഡിയോയ്ക്ക് പിന്നാലെയുള്ള അന്വേഷണമാണ് യുവതയിലേക്ക് കാര്യങ്ങളെത്തിച്ചത്. യുവതിയെ കരുവാക്കി മഠത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും സൂചനയുണ്ട്. മഠാധിപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനാണ് ഇത് ചെയ്തതെന്നും സ്വാമി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതൽവിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. രണ്ടു കുറിപ്പുകൾ പൊലീസിന് കിട്ടിയെന്നും സൂചനയുണ്ട്.

400 വർഷം പഴക്കമുള്ള പ്രമുഖ മഠമാണ് രാമനഗരയിലെ മാഗഡി കുഞ്ചുഗൽബംഡേ മഠം. 1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിൽ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയിൽനിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരുവർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു ആത്മഹത്യയ്ക്കു പിന്നിൽ. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രി ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here