ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ പിടിയില്‍

0

ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ പിടിയില്‍.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി വി​ജേ​ഷ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​ല​ര്‍ എ​ന്ന​വ​രു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ സേ​ല​ത്തു​നി​ന്നും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റൊ​രു നീ​ലേ​ശ്വ​രം സ്വ​ദേ​ശി​ക്ക് സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ മ​ല​ര്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി ഇ​വ​രെ ഓഗസ്റ്റ് 23ന് ​ക​ണ്ണൂ​രി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി, പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​മെ​ന്നു പ​റ​ഞ്ഞ് മ​ല​ര്‍ യു​വ​തി​യെ മ​റ്റൊ​രു അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ എ​ത്തി​ക്കു​ക​യായിരുന്നു. അ​വി​ടെ വ​ച്ച് ല​ഹ​രി​മ​രു​ന്ന് ക​ല​ക്കി​യ ജ്യൂ​സ് ന​ല്‍​കി വി​ജേ​ഷും മ​റ്റൊ​രാ​ളും കൂ​ടി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Leave a Reply