മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പോലീസിന്‍റെ നിഗമനം

0

മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പോലീസിന്‍റെ നിഗമനം. എട്ടംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അക്രമിസംഘത്തെ കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ബു​ധ​നാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഒ​രു സം​ഘമാളു​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ച​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ടി​നെ കാ​ണാ​നെ​ത്തി​യ ദ​മ്പ​തി​മാ​രെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​ത്.

ഇ​വ​ര്‍ മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ സം​ഘം ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മ​ര്‍​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ​യും ഇ​വ​ര്‍ അ​ക്ര​മി​ച്ചു. മെഡിക്കൽ സൂ​പ്ര​ണ്ടി​നെ കാ​ണാ​നെ​ത്തി​യ വ​നി​ത​യോ​ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ല്‍ സുരക്ഷാജീവനക്കാർക്കെതിരെയും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here