അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ മലയാളിത്തിളക്കവുമായി ഡോ. ഷാജി പ്രഭാകരനും

0

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ (എ.ഐ.എഫ്.എഫ്) മലയാളിത്തിളക്കവുമായി ഡോ. ഷാജി പ്രഭാകരനും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ, മാവേലിക്കര സ്വദേശിയായ ഷാജിയെ എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. കർണാടകയിലെ എം.എൽ.എയായ കാസർക്കോട്ടുകാരൻ എൻ.എ. ഹാരിസ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡൻറായി ജയിച്ചിരുന്നു. എക്സിക്യൂട്ടിവിൽ കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽ കുമാറിനെയും കൊല്ലം സ്വദേശിയും ഛത്തിസ്ഗഢിലെ ഫുട്ബാൾ അസോസിയേഷൻ അസി. സെക്രട്ടറിയുമായ മോഹൻലാലിനെയും കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ഐ.​എം. വി​ജ​യ​നെ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ഡ​യ​റ​ക്ട​റാ​യും പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം നി​യ​മി​ച്ചു. ​ഐ ​ലീ​ഗ് സി.​ഇ.​ഒ​യാ​യി​രു​ന്ന സു​ന​ന്ദോ ധാ​റാ​ണ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ. കു​ശാ​ൽ ദാ​സി​ന് ശേ​ഷം താ​ൽ​ക്കാ​ലി​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സു​ന​​​ന്ദോ. ഐ​ക​ക​ണേ്ഠ്യ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

2017ൽ ​ഡ​ൽ​ഹി ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട ഷാ​ജി പ്ര​ഭാ​ക​ര​ൻ ​ഫി​ഫ സൗ​ത്ത് സെ​ൻ​ട്ര​ൽ ഏ​ഷ്യ ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ കൂ​ടി​യാ​ണ്. എ.​ഐ.​എ​ഫ്.​എ​ഫി​ൽ പു​തി​യ ക​മ്മ​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യി വാ​ദി​ച്ച ഫു​ട്ബാ​ൾ സം​ഘാ​ട​ക​നാ​ണ് ഷാ​ജി. ​​ ആ​ൽ​ബ​​ർ​ട്ടോ കൊ​ളാ​സോ സെ​​​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​മ​യ​ത്ത് വി​ഷ​ൻ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഡ​ൽ​ഹി യു​നൈ​റ്റ​ഡ് എ​സ്.​സി​യു​ടെ ഡ​യ​റ​ക്ട​റാ​ണ്. ഗ്വാ​ളി​യോ​റി​ലെ ല​ക്ഷ്മി​ഭാ​യ് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​നി​ൽ പ​ഠി​ച്ച ഷാ​ജി പ്ര​ഭാ​ക​ര​ൻ പി​ന്നീ​ട് ഫു​ട്ബാ​ൾ വി​ഷ​യ​ത്തി​ൽ ഇ​തേ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി. ഫു​ട്ബാ​ൾ ഖേ​ലോ ഫൗ​​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നു​മാ​ണ്. ‘ബാ​ക്ക് ടു ​ദ റൂ​ട്ട്സ്’​എ​ന്ന പേ​രി​ൽ ഗ്രാ​സ്റൂ​ട്ട് ത​ല​ത്തി​ലു​ള്ള ഫു​ട്ബാ​ളി​നെ​ക്കു​റി​ച്ച് പു​സ്ത​ക​മെ​ഴു​തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here