ഗുജറാത്ത് സർക്കാർ ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ജയിൽമോചിതയായി

0

ഗുജറാത്ത് സർക്കാർ ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ജയിൽമോചിതയായി. 2002ലെ വംശഹത്യയുമായി ബന്ധപ്പെട്ട വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ടീസ്റ്റക്ക് കഴിഞ്ഞദിവസം സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 26 മു​ത​ൽ സ​ബ​ർ​മ​തി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ജാ​മ്യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ടീ​സ്റ്റ​യെ ഇ​ന്ന​ലെ സെ​ഷ​ൻ​സ് ജ​ഡ്ജി വി.​എ. റാ​ണ മു​മ്പാ​കെ ഹാ​ജ​റാ​ക്കി. സു​പ്രീം​കോ​ട​തി നി​ബ​ന്ധ​ന​ക​ൾ​ക്കു​പു​റ​മെ 25,000 രൂ​പ​യു​ടെ ബോ​ണ്ട്, അ​നു​മ​തി ഇ​ല്ലാ​തെ രാ​ജ്യം വി​ട​രു​ത് എ​ന്നീ നി​ബ​ന്ധ​ന​ക​ൾ കൂ​ടി സെ​ഷ​ൻ​സ് കോ​ട​തി വെ​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here