ആശങ്കകള്‍ക്ക് വിരാമമിട്ട് അമേരിക്കയിലെ മിസിസിപ്പി നഗരത്തിന് മുകളിലൂടെ വട്ടമിട്ട വിമാനം ഒടുവില്‍ നിലത്തിറങ്ങി

0

ആശങ്കകള്‍ക്ക് വിരാമമിട്ട് അമേരിക്കയിലെ മിസിസിപ്പി നഗരത്തിന് മുകളിലൂടെ വട്ടമിട്ട വിമാനം ഒടുവില്‍ നിലത്തിറങ്ങി. വിമാനം പറത്തിയ 29കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

മി​സി​സി​പ്പി​യി​ലെ ടു​പെ​ലോ ന​ഗ​ര​ത്തി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വെ​സ്റ്റ് മെ​യി​നി​ൽ വാ​ൾ​മാ​ർ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വീ​ടു​ക​ളി​ൽ നി​ന്നും സ്റ്റോ​റു​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചി​രു​ന്നു.

ടു​പെ​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ബീ​ച്ച്‌​ക്രാ​ഫ്റ്റ് കിം​ഗ് എ​യ​ർ 90 എ​ന്ന ചെ​റു​വി​മാ​നം യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ട് എ​ഞ്ചി​നു​ക​ളു​ള്ള ഒ​മ്പ​ത് സീ​റ്റു​ക​ളു​ള്ള വി​മാ​നം രാ​വി​ലെ അ​ഞ്ച് മു​ത​ലാ​ണ് ന​ഗ​ര​ത്തി​ന് മു​ക​ളി​ല്‍ പ​റ​ത്താ​ന്‍ തു​ട​ങ്ങി​യ​ത്.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here