യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഒരാളുടെ പിഎക്കെതിരെ കേസെടുത്തു

0

ഹൈദരാബാദ്: യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഹൈദരാബാദിലെ പഞ്ചഗുട്ട മേഖലയിൽ താമസിക്കുന്ന നിഷ എന്ന യുവതിയെയാണ് സുഹൃത്ത് വീട്ടിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എംഎൽഎ മാഗന്തി ഗോപിനാഥിന്റെ പേഴ്സണൽ അസിസ്റ്റന്റ് വിജയ് സിൻഹ റെഡ്ഡിയാണ് വിവാഹിതയായ നിഷയെ വീട്ടിലെത്തി കഴുത്തറുത്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴുത്തിൽ മുറിവേറ്റ നിഷ വേദനകൊണ്ട് പുളയുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. തിങ്കളാഴ്ച പുലർച്ചെയാണ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചതെന്ന് യുവതിയുടെ ഭർത്താവ് വ്യക്തമാക്കുന്നു. ‘പോലീസുകാരും ഉണ്ടായിരുന്ന ഹോസ്പിറ്റലിൽ വച്ച് അവൾ എന്നെ രണ്ട് മൂന്ന് തവണ വിളിച്ചു. ആക്രമണം നടത്തിയത് ജൂബ്ലി ഹിൽസ് എംഎൽഎയുടെ പിഎ വിജയ് സിൻഹയാണെന്ന് അവൾ പറഞ്ഞു,’ യുവതിയുടെ ഭർത്താവ് പറഞ്ഞു.

സിൻഹ തന്റെ ഭാര്യയുടെ സുഹൃത്താണെന്നും ദിവസത്തിൽ പലതവണ അവളെ വിളിക്കാറുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.’അവൻ എന്റെ ഭാര്യയുടെ നമ്പറിൽ പലതവണ വിളിക്കും. അവർ തമ്മിലുള്ള കോൾ റെക്കോർഡുകൾ ഞാൻ കേട്ടിട്ടുണ്ട്, അവൻ നഗ്‌ന വീഡിയോ കോളുകൾ ചെയ്യുമായിരുന്നു, യുവതിയുടെ ഭർത്താവ് പറഞ്ഞു. ‘എന്നാൽ വീട്ടിലെത്തി ആക്രമിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പോൾ അവൾ ഗുരുതരാവസ്ഥയിലും അബോധാവസ്ഥയിലുമാണ്. പറയാനുള്ളതെല്ലാം അവൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.അയാൾക്ക് എംഎൽഎയുമായി ബന്ധമുണ്ട്, അവരുടെ റൗഡി പ്രവർത്തകർ ഞങ്ങളെ ഇനിയും അപകടപ്പെടുത്തിയേക്കാം എന്നാണ് എന്റെ ഭയം. ‘ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇത് ഗൂഢാലോചനയാണെന്നും പ്രദേശത്തെ മുൻ ഡെപ്യൂട്ടി മേയറാണ് ഇതിന് പിന്നിലെന്നും എൽഎയുടെ സഹായി കുറ്റപ്പെടുത്തി. മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സിൻഹ പറഞ്ഞു, ‘ഞാൻ ബോറബണ്ട ഡിവിഷൻ ടിആർഎസ് പാർട്ടി കോർഡിനേറ്ററാണ്. കഴിഞ്ഞ ആറ് വർഷമായി, മുൻ ഡെപ്യൂട്ടി മേയറും നിലവിലെ ബോറബണ്ട ഡിവിഷൻ കോർപ്പറേറ്ററുമായ ബാബ ഫസിയുദ്ദീന്റെ പിഎ ആയി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കൊള്ളയടിക്കലും ഗൂഢാലോചന പ്രവർത്തനങ്ങൾക്കും സാക്ഷിയായതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ച് പാർട്ടിയുടെ വികസനത്തിനായി പരിശ്രമിച്ചു.

‘ഒരാഴ്ച മുമ്പ് അദ്ദേഹം (ബാബ ഫസിയുദ്ദീൻ) ഗൂഢാലോചന നടത്തി, എനിക്കെതിരെ കേസ് നൽകാൻ സ്ത്രീക്കും അവളുടെ ഭർത്താവിനും 3 ലക്ഷം രൂപ നൽകിയതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇന്നലെ, രാത്രി 1 മണിയോടെ ഞാൻ കൊലപ്പെടുത്താൻ ശ്രമിച്ചതായി ഒരു റിപ്പോർട്ട് പ്രചരിച്ചിരുന്നു. ആ സമയത്ത് ഞാൻ എവിടെയായിരുന്നു എന്നതിന് എന്റെ പക്കൽ തെളിവുണ്ട്. പോലീസ് അന്വേഷിക്കുമ്പോൾ എല്ലാ വസ്തുതകളും പോലീസിനോട് പറയും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here