മഹാരാഷ്ട്രയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി പണം ആവശ്യപ്പെട്ടു

0

മഹാരാഷ്ട്രയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി പണം ആവശ്യപ്പെട്ടു. നാഗ്പൂരിലെ ജരിപത്ക പ്രദേശത്തുള്ള മഹാത്മാ ഗാന്ധി പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രദീപ് മോതിരമണിയെയാണ് ഒരുസംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ​താ​യി​രു​ന്നു പ്ര​ദീ​പ്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൾ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ വിളിച്ചു. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

തു‌​ട​ർ​ന്നും വി​ളി​ച്ച​പ്പോ​ൾ വേ​റൊ​റാ​ൾ ഫോ​ണെ​ടു​ത്തെ​ന്നും പ്ര​ദീ​പ് ത​ട‌​ങ്ക​ലി​ലാ​ണെ​ന്നും മ​ക​ളോ​ട് പ​റ​ഞ്ഞു. ഇ​യാ​ളെ മോ​ചി​പ്പി​ക്കാ​ൻ 30 ല​ക്ഷം രൂ​പ​യും ഇ​വ​ർ മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ദീ​പി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ശ​നി​യാ​ഴ്ച ജ​രി​പ​ത്ക പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​മ്പ​രി​ൽ വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. പ്ര​ദീ​പി​ന്‍റെ വാ​ഹ​നം മ​ങ്ക​പൂ​ർ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

നാ​ഗ്പൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മൗ​ദ എ​ന്ന സ്ഥ​ല​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കാ​ണി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here