ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുത്ത് യുവാക്കൾ; കലിപൂണ്ട് കാട്ടാനകൾ ഓടിയെടുത്തതോടെ ജീവനും കൊണ്ടോടി യുവാക്കൾ: വീഡിയോ കാണാം

0

വനത്തിനു സമീപമുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളെ കാണുന്നത് പതിവാണ്. കാട്ടാനയും പുലിയുമെല്ലാം ഇത്തരത്തിൽ യാത്രക്കാരുടെ മുന്നിൽ വന്ന് പെടാറുണ്ട്. റോഡ് മുറിച്ച് കടന്ന് മുവശത്തേക്ക് കടക്കാനാകും ഇവ പലപ്പോഴുമെത്തുന്നത്. ഇങ്ങനെ വന്യമൃഗങ്ങളെത്തുമ്പോൾ അവയിൽ നിന്നും നിശ്ചിത അകലം പാലിച്ച് വാഹനങ്ങൾ നിർത്തിയിടണമെന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഹോൺ മുഴക്കാനോ വാഹനം മുന്നോട്ടെടുക്കാനോ പാടില്ല. വാഹനത്തിലുള്ളവർ സെൽഫിയെടുക്കാനോ ഈ ദൃശ്യം ക്യാമറയിൽ പകർത്താനായോ പുറത്തെിറങ്ങരുതെന്ന നിർദേശവും അധികൃതർ ആളുകളുടെ സുരക്ഷയെ കരുതി നൽകാറുണ്ട്. എന്നാൽ ഈ നിർദേശങ്ങളൊക്കെയും കാറ്റിൽപ്പറത്തുകയാണ് ആളുകളുടെ പതിവ്. അത്തരമൊരു സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03

— Supriya Sahu IAS (@supriyasahuias) August 6, 2022
റോഡ് മുറിച്ച് കടക്കാനെത്തിയ ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കളെ വിരട്ടിയോടിക്കുന്ന ആനകളുടെ ദൃശ്യമാണിത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കുട്ടിയാനകൾ അടക്കമുള്ള ആനകളുടെ സംഘത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാനായിരുന്നു യുവാക്കളുടെ ശ്രമം. ആദ്യം ആനകൾ ഇതത്ര കാര്യമാക്കിയില്ലെങ്കിലും യുവാക്കൾ സെൽഫിയെടുക്കുന്നത് തുടർന്നതോടെ ആനകൾ ഇവർക്കുനേരെ പാഞ്ഞെത്തുകയായിരുന്നു. ഇതോടെ സെൽഫി എടുക്കുന്നത് നിർത്തി യുവാക്കൾ ജീവനും െകാണ്ടോടി. ആനക്കൂട്ടം പിന്മാറി കാടുകയറുകയും ചെയ്തു. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here