ഏക്നാഥ് ഷിൻഡെ മന്ത്രിസഭ വികസനം ഇന്ന്

0

മുംബൈ: മഹാരാഷ്‌ട്രയിലെ ഏക്നാഥ് ഷിൻഡെ മന്ത്രിസഭ ഇന്നു വികസിപ്പിക്കും. ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അധികാരമേറ്റ് 40 ദിവസത്തിനുശേഷമാണു മന്ത്രിസഭ വികസിപ്പിക്കുന്നത്. ഇന്ന് 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.

ഷി​ൻ​ഡെ​പ​ക്ഷ​ത്തെ 40 വി​മ​ത​രും മ​ന്ത്രി​സ്ഥാ​ന​മോ​ഹി​ക​ളാ​ണ്. ഇ​വ​രി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ടം മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​ക​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഷി​ൻ​ഡെ​പ​ക്ഷ​ത്തു​നി​ന്ന് ഭ​ര​ത് ഗോ​ഗാ​വാ​ലെ, ശം​ഭു​രാ​ജ് ദേ​ശാ​യി എ​ന്നി​വ​രും ബി​ജെ​പി​യി​ൽ​നി​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ, സു​ധീ​ർ മു​ൻ​ഗ​ന്തി​വാ​ർ, ഗി​രീ​ഷ് മ​ഹാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ വി​ഖേ പാ​ട്ടീ​ൽ, സു​രേ​ഷ് ഖാ​ദെ, അ​തു​ൽ സാ​വേ എ​ന്നി​വ​രും മ​ന്ത്രി​മാ​രു​മാ​കു​മെ​ന്നാ​ണു സൂ​ച​ന.

Leave a Reply