സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്‍റെ ആഡംബര വാഹനത്തിന്‍റെ രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി

0

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്‍റെ ആഡംബര വാഹനത്തിന്‍റെ രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. തൃശൂർ പേരാമംഗലം പോലീസ് കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്‍റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.

തൃ​ശൂ​ർ ആ​ർ​ടി​ഒ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നു​ള്ള മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കി​ട​പ്പു​ണ്ട്. ഇ​വ​യു​ടെ എ​ല്ലാം ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി പൊ​ളി​ച്ചു നീ​ക്കും.

Leave a Reply