മുളങ്കുന്നത്തുകാവ് തിരൂര്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം

0

മുളങ്കുന്നത്തുകാവ് തിരൂര്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം. ജ്വല്ലറിയുടെ ഗ്ലാസുകള്‍ തകര്‍ത്തു. ‌രാത്രി 7.15-ഓടെയാണു സംഭവം.

തിരൂര്‍ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തുകയായിരുന്നു. ഗ്ലാസിന്‍റെ വാതിലും കൗണ്ടറിന്‍റെ ഗ്ലാസുകളും തകര്‍ന്നു. കടയിലെ ജീവനക്കാരും കാല്‍നടയാത്രക്കാരും ബഹളം വച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയ പന്നി തിരക്കേറിയ റോഡിലൂടെ പാഞ്ഞുനടന്നത് ഭീതിപരത്തി.

ജ്വല്ലറി അടയ്‌ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ഓടിക്കയറിയത്. സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്.

Leave a Reply