ഭാര്യയെ വെട്ടി പരിക്കേല്‍പിച്ചശേഷം ഭര്‍ത്താവ് വിഷം കഴിച്ചു മരിച്ചു

0

വൈക്കം: ഭാര്യയെ വെട്ടി പരിക്കേല്‍പിച്ചശേഷം ഭര്‍ത്താവ് വിഷം കഴിച്ചു മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തന്‍വീട്ടില്‍ ദാമോദരനാണ് ഭാര്യ സുശീല(58) യെ വെട്ടി പരിക്കേല്‍പിച്ചശേഷം വിഷം കഴിച്ചു മരിച്ചത്.

ക​ഴു​ത്തി​ന് പു​റ​കി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ സു​ശീ​ല​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. സു​ശീ​ല അ​പ​ക​ട നി​ല ത​രം​ചെ​യ്താ​യി പോ​ലി​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ ദാ​മോ​ദ​ര​നെ പി​ന്നീ​ട് വീ​ടി​നു സ​മീ​പം തോ​ട്ട​രി​കി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ശ​യ രോ​ഗ​മാ​ണു സം​ഘ​ര്‍​ഷ​ത്തി​നു ഇ​ട​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ പോ​യ സു​ശീ​ല ക്ഷേ​ത്ര​ത്തി​ലെ പ്രാ​ത​ലൂ​ട്ടി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് വീ​ട്ടി​ലേ​ക്കു വ​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലാ​ണ് ദാ​മോ​ദ​ര​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള ദാ​മോ​ദ​ര​ന്‍ അ​വ​രെ ഉ​പേ​ക്ഷി​ച്ചു സു​ശീ​ല​യ്ക്കൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ഒ​രു മ​ക​നു​ണ്ട്. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ക​ന്‍ ഉ​ണ്ണി മ​നോ നി​ല​തെ​റ്റി​യ നി​ല​യി​ലാ​ണ്.

കു​റ​ച്ചു​കാ​ല​മാ​യി ദാ​മോ​ദ​ര​ന്‍ വീ​ട്ടി​ല്‍ നി​ന്നു കു​റ​ച്ചു​മാ​റി ആ​ടു​ക​ളെ വ​ള​ര്‍​ത്തു​ന്ന ഷെ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. ഉ​ച്ച ക​ഴി​ഞ്ഞ് ഈ ​ഷെ​ഡി​ന​ടു​ത്ത് സു​ശീ​ല എ​ത്തി​യ​പ്പോ​ഴാ​ണ് ദാ​മോ​ദ​ര​ന്‍ സു​ശീ​ല​യു​മാ​യി വ​ഴ​ക്കു​കൂ​ടി​യ​ത്. വ​ഴ​ക്കി​നി​ട​യി​ല്‍ സു​ശീ​ല​യെ വീ​ഴ്ത്തി​യ​ശേ​ഷം ക​റി​ക​ത്തി കൊ​ണ്ട് ക​ഴു​ത്തി​ന്‍റെ പു​റ​കു ഭാ​ഗ​ത്ത് ഇ​യാ​ള്‍ അ​റു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യും മ​റ്റും ഓ​ടി​യെ​ത്തി ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദാ​മോ​ദ​ര​ന്‍ പാ​ട​ത്തി​ലൂ​ടെ ഓ​ടി മ​റ​ഞ്ഞു. പി​ന്നീ​ട് പോ​ലി​സ് എ​ത്തി ന​ട​ത്തി​യ​തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഉ​ട​ന്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply