വിരമിക്കൽ തീരുമാനം മാറ്റി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ

0

ന്യൂഡൽഹി: വിരമിക്കൽ തീരുമാനം മാറ്റി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. പരുക്കിനെത്തുടർന്ന് യുഎസ് ഓപ്പണും നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് താരത്തിന്റെ മനംമാറ്റം. 29നാണ് യുഎസ് ഓപ്പണിനു തുടക്കമാകുന്നത്.

‘യുഎസ് ഓപ്പണിൽ നിന്നു പിൻമാറുന്നു. വിരമിക്കൽ തീരുമാനത്തിലും ചില മാറ്റങ്ങൾ വരും; അറിയിക്കാം..’’– സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ സീസണുശേഷം ടെന്നിസിൽ നിന്നു വിരമിക്കുമെന്ന് മുപ്പത്തിയഞ്ചുകാരിയായ സാനിയ മുൻപു പ്രഖ്യാപിച്ചിരുന്നു.

ഈ മാസമാദ്യം കനേഡിയൻ ഓപ്പണിനിടെയാണ് സാനിയയ്ക്കു പരുക്കേറ്റത്. അതിനു ശേഷം സിൻസിനാറ്റി ഓപ്പണിലും സാനിയ മത്സരിച്ചിരുന്നു. പിന്നീടു സ്കാൻ ചെയ്തപ്പോഴാണ് പരുക്കിന്റെ ഗൗരവം മനസ്സിലായതെന്ന് സാനിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here