ഏഷ്യ കപ്പ് ട്വന്‍റി-20 ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

0

ഏഷ്യ കപ്പ് ട്വന്‍റി-20 ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം . അവസാന ഓവറിൽ മുഹമ്മദ് നവാസിനെ സിക്സറിന് തൂക്കി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു.

അ​ഞ്ചാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ഹാ​ർ​ദി​ക്കും (33) ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് (35) ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​മ​ടി​പ്പി​ച്ച​ത്. അ​വ​സാ​ന ഓ​വ​റി​ൽ സി​ക്സ​ർ പ​റ​ത്തി ക​ളി ജ​യി​ക്കാ​ൻ ശ്ര​മി​ച്ച് ജ​ഡേ​ജ പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി. എ​ന്നാ​ൽ കൂ​ളാ​യി ന​വാ​സി​ന്‍റെ നാ​ലാം പ​ന്ത് ലോം​ഗ് ഓ​ണി​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി ഹാ​ർ​ദി​ക് സ്വ​ന്തം സ്റ്റൈ​ലി​ൽ ക​ളി അ​വ​സാ​നി​പ്പി​ച്ചു.

ചെ​റി​യ സ്കോ​ർ പി​ന്തു​ട​രാ​ൻ ഇ​റ​ങ്ങി​യ ഇ​ന്ത്യ​യെ പാ​ക്കി​സ്ഥാ​ൻ തു​ട​ക്ക​ത്തി​ലെ ഞെ​ട്ടി​ച്ചു. ഓ​പ്പ​ണ​ർ കെ.​എ​ൽ രാ​ഹു​ൽ ഗോ​ൾ​ഡ​ൻ ഡ​ക്ക്. എ​ന്നാ​ൽ നൂറാം ട്വ​ന്‍റി-20 ക​ളി​ക്കു​ന്ന വി​രാ​ട് കോ​ഹ്‌​ലി​യും (35) ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (12) ഇ​ന്ത്യ​യെ മെ​ല്ലെ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 49 റ​ൺ​സ് ആ​ണ് ചേ​ർ​ത്ത​ത്. എ​ന്നാ​ൽ അ​ടു​ത്ത​ടു​ത്ത പ​ന്തി​ൽ കോ​ഹ്‌​ലി​യേ​യും രോ​ഹി​തി​നെ​യും മ​ട​ക്കി പാ​ക്കി​സ്ഥാ​ൻ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു.

നാ​ലാം വി​ക്ക​റ്റി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ (18) കൂ​ട്ടു​പി​ടി​ച്ച് ജ​ഡേ​ജ വീ​ണ്ടും ക​ളി​വ​ഴു​താ​തെ കാ​ത്തു. സൂ​ര്യ​കു​മാ​ർ മ​ട​ങ്ങി​യ​തോ​ടെ ക്രീ​സി​ൽ ഒ​ന്നി​ച്ച ഹാ​ർ​ദി​ക്-​ജ​ഡേ​ജ സ​ഖ്യം പാ​ക്കി​സ്ഥാ​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ബൗ​ണ്ട​റി ക​ട​ത്തി. ഈ ​സ​ഖ്യം 29 പ​ന്തി​ൽ 52 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. 29 പ​ന്തി​ൽ ര​ണ്ട് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ങ്ങു​ന്ന​താ​ണ് ജ​ഡേ​ജ​യു​ടെ ഇ​ന്നിം​ഗ്സ്. ഹാ​ർ​ദി​ക് 17 പ​ന്തി​ൽ നാ​ല് ഫോ​റും ഒ​രു സി​ക്സും സ​ഹി​ത​മാ​ണ് 33 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

നേ​ര​ത്തെ ഭു​വ​നേ​ശ്വ​ർ കു​മാ​റും (4) അ​ർ​ഷ​ദീ​പ് സിം​ഗും (2) ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും അ​വേ​ശ് ഖാ​നും (1) ചേ​ർ​ന്ന് പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞൊ​തു​ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ മു​ൻ​നി​ര​യെ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ ഷോ​ർ​ട്ട് ബോ​ളി​ൽ കു​രു​ക്കി. ആ​ദ്യ അ​ഞ്ച് വി​ക്ക​റ്റും ഷോ​ർ​ട്ട് ബോ​ളി​ലാ​ണ് വീ​ണ​ത്. പാ​ക് നി​ര​യി​ൽ ഓ​പ്പ​ണ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ (43) മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്. 42 പ​ന്തി​ൽ നാ​ല് ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റി​സ്‌​വാ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദും (28) വാ​ല​റ്റ​ത്ത് ഷാ​ന​വാ​സ് ദ​ഹാ​നി​യും (16) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി.

Leave a Reply