വിമാനത്തിനു തീപിടിച്ചപ്പോൾ യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിർത്തി സ്വന്തം ജീവൻ രക്ഷിക്കാൻ ഇറങ്ങിയോടി പൈലറ്റ്

0

വിമാനത്തിനു തീപിടിച്ചപ്പോൾ യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിർത്തി സ്വന്തം ജീവൻ രക്ഷിക്കാൻ ഇറങ്ങിയോടിയ പൈലറ്റ് ചർച്ചകളിൽ. യാത്രക്കാരെ പരിഭ്രാന്തിയിലാഴ്‌ത്തി പൈലറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു.

സ്പാനിഷ് ബജറ്റ് എയർലൈനിലെ വിമാനത്തിന് റൺവേയിൽ വച്ച് തീപിടിച്ചപ്പോൾ ആദ്യം ഓടി രക്ഷപ്പെട്ടത് വിമാനത്തിന്റെ പൈലറ്റ്. വിമാനത്തിലുള്ള അനേകം യാത്രക്കാർ പുക ശ്വസിച്ചും പരിഭ്രാന്തി മൂലവും കഷ്ടപ്പെട്ടപ്പോഴാണ് പൈലറ്റ് ഇങ്ങനെ പെരുമാറിയത്. വ്യാഴാഴ്ച വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുമ്പാണ് ഇതു സംഭവിച്ചത്. ഉടൻ തന്നെ ബാഴ്‌സലോണയിൽ നിന്നുള്ള വ്യൂലിങ് വിമാനത്തിന്റെ ചുമതലയുണ്ടായിരുന്ന ക്യാപ്റ്റൻ വിമാനത്തിൽ നിന്നും ചാടി ഓടുകയായിരുന്നു.

എന്നാൽ വിമാനത്തിൽ നിന്ന് രക്ഷപ്പെടാൻ തന്റെ എല്ലാ ഊർജവും അദ്ദേഹം വിനിയോഗിക്കുന്നത് കണ്ടപ്പോൾ തങ്ങൾ നിരാശയാണ് തോന്നിയതെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. ക്യാബിനിൽ പുക പെട്ടെന്ന് നിറയാൻ തുടങ്ങിയതോടെ അത് ബോർഡിൽ ആകെ പരിഭ്രാന്തി പടർത്തുവാൻ കാരണമായി. വിമാനത്തിലുണ്ടായ ഭൂരിപക്ഷം പേരും ബ്രിട്ടീഷുകാർ ആയിരുന്നു. എല്ലാവരും ബെൽറ്റണിഞ്ഞ് യാത്രയ്ക്ക് തയ്യാറെടുക്കുവേയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

പെട്ടെന്ന് വിമാനത്തിന്റെ പുറകിൽ നിന്നും പുകയും കത്തുന്നതിന്റെ മണവും എല്ലാം പടർന്നതോടെയാണ് അപകടം സംഭവിക്കുകയാണെന്ന് മനസിലായത്. ഈ സംഭവം കോക്പിറ്റിലെത്തി കാപ്റ്റനെ അറിയിച്ചപ്പോൾ അദ്ദേഹം ഉടൻ എടുത്തു ചാടി ഓടുകയായിരുന്നു. വിമാനത്തിൽ നിന്നും ആദ്യം ഇറങ്ങിയോടുന്ന കാപ്റ്റനെയാണ് യാത്രക്കാർ കണ്ടത്.

ഉടൻ തന്നെ തീ അണയ്ക്കുകയും യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി വിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here