ഇന്ത്യൻ നാവികകപ്പലിന് സ്വീകരണം

0

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ഇ​ന്ത്യ​ൻ നാ​വി​ക​ക്ക​പ്പ​ൽ ടി.​ഇ.​ജി​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി ക​ഴി​ഞ്ഞ​ദി​വ​സം സ്വീ​ക​ര​ണം ന​ൽ​കി. കു​വൈ​ത്തു​മാ​യി ഇ​ന്ത്യ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ച​തി​ന്റെ 60ാം വാ​ർ​ഷി​ക​വും 75ാം വ​ർ​ഷ​മാ​യ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​വും ആ​ഘോ​ഷി​ക്കു​ന്ന വ​ർ​ഷ​ത്തി​ലാ​ണ് ഈ ​സ്വീ​ക​ര​ണം ന​ട​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഈ ​ക​പ്പ​ൽ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് പ്ര​തി​രോ​ധ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യും കു​വൈ​ത്തും വ​ള​രെ പ​ര​മ്പ​രാ​ഗ​ത​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ ബ​ന്ധ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​വി​ഡ് ഉ​യ​ർ​ത്തി​യ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ളും വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ന്ത്യ-​കു​വൈ​വ​ത്ത് ബ​ന്ധം വ​ള​ർ​ന്നു​കൊ​ണ്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here