ഇന്ത്യയില്‍ ആദ്യമായി അധ്യാപകവൃത്തിയില്‍ റോബോര്‍ട്ട്

0

ഹൈദരാബാദ്: സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യ ജീവിതത്തെ അടിമുടി മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളും ആ മാറ്റത്തിന്റെ ഭാഗമായികൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് റോബോര്‍ട്ട് അധ്യാപകരാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് അധ്യാപകവൃത്തിയില്‍ റോബോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്.

ഹൈദരബാദ്, ബംഗളൂരു, പൂനെ എന്നിവിടങ്ങളിലെ മൂന്ന് ഇന്‍ഡസ് സ്‌കൂളുകളിലായി 21 റോബോര്‍ട്ടുകളെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലും ഈഗിള്‍ റോബോര്‍ട്ടുകളെ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ തെലുങ്കാന വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദ്ര റെഡ്ഡി സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.

‘ സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ വിടവ് നികത്താന്‍ കഴിയുന്ന ബ്രഹ്മാസ്ത്രമാണ് വിദ്യാഭ്യാസം. മനുഷ്യനും യാന്ത്രങ്ങളും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കാരണമായതും ഇതാണ്. മറ്റ് ഇടങ്ങളിലേ പോലെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൂടിചേര്‍ന്ന് വിദ്യാഭ്യാസം നല്‍കുന്നത് മാതൃകാപരമായ മാറ്റം കൊണ്ടുവരും’ ഇന്‍ഡസ് ട്രസ്റ്റ് സ്ഥാപകനും സിഇഒയുമായ അര്‍ജുന്‍ റായ് പറഞ്ഞു.

അഞ്ച് മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകാര്‍ക്കാണ് റോബോര്‍ട്ടുകള്‍ ക്ലാസെടുക്കുന്നത്. 30 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന റോബോട്ടുകളാണിവ. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്പ്ടോപ്പുകളും ഉപയോഗിച്ച് റോബോര്‍ട്ടുമായി ബന്ധപ്പെടാന്‍ സാധിക്കും. ഹൈദരാബാദിലെ മറ്റ് സ്‌കൂളുകളിലും ഈഗിളിന്റെ സേവനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി പ്രഥാന അധ്യപികയായ അപര്‍ണ അജന്ത പറഞ്ഞു.

Leave a Reply