ആഴിമലയില്‍ യുവാവ് കടലില്‍ വീണ് മരിച്ച സംഭവം: ഒരു പ്രതി കൂടി പിടിയില്‍

0

വിഴിഞ്ഞം: സമൂഹ മാധ്യമങ്ങളിലുടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവ് കടലില്‍ വീണ്ട മരിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. പെണ്‍സുഹൃത്തിന്റെ സഹോദരന്‍ ഹരി ആണ് പിടിയിലായത്. മരിച്ച കിരണിനെ കാണാതായതു മുതല്‍ ഹരി ഒളിവിലായിരുന്നു.

ഇന്നലെ സുഹൃത്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് രാജേഷ് കീഴടങ്ങിയിരുന്നു. ഹരിയുടെ സുഹൃത്ത് അരുണാണ് മൂന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. വിഴിഞ്ഞം പോലീസാണ് കേസ് അന്വേഷിക്കുന്നത്. കിരണ്‍ എങ്ങനെയാണ് കടലില്‍ വീണതെന്നാണ് വ്യക്തമാകാനുള്ളത്. പ്രതികളെ ഭയന്ന് കിരണ്‍ ആഴിമല ഭാഗത്തേക്ക് ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.

ഈ മാസം ഒമ്പതിനാണ് പള്ളിച്ചല്‍ മൊട്ടമൂട് വള്ളോട്ടുകോണം പുത്തന്‍വീട്ടില്‍ കിരണ്‍ ആഴിമലയില്‍ എത്തിയത്. കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് ബൈക്കില്‍ നിന്ന ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞുവെന്നുമാണ് സുഹൃത്ത് പറഞ്ഞത്. നാല് ദിവസത്തിനു ശേഷം തമിഴ്‌നാട്ടിലെ കുളച്ചല്‍ നിദ്രവിള ഇരയിമ്മന്‍തുറ തീരത്തുനിന്ന് കണ്ടെത്തിയിരുന്നു. മരിച്ചത് കിരണ്‍ തന്നെയാണെന്ന് ഇന്നലെയാണ് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്.

Leave a Reply