സൗദിയിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0

റിയാദ്: സൗദിയിൽ വർക്കല സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുൻഷീർ സഹീദ് (40) ആണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ദുബായിൽ നിന്ന് നാൽപത് ദിവസം മുമ്പാണ് മുൻഷീർ സഹീദ് സൗദിയിലെത്തിയത്. അൽ കോബാറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് താൽക്കാലിക ജോലി ആവശ്യാർഥമായിരുന്നു മുൻഷീർ സഹീദ് സൗദിയിലേക്ക് വന്നത്.

ഓഫ്‌ഷോർ ജോലിക്കിടെ ജൂലായ് ആദ്യവാരം പക്ഷാഘാതം വന്നതിനെ തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. അൽ കോബാർ കെ.എം.സി.സി വെൽഫയർ വിഭാഗം കൺവീനർ ഹുസൈൻ നിലമ്പൂർ, ഇസ്മായിൽ പുള്ളാട്ട് എന്നിവർ നിയമ നടപടികൾ പൂർത്തീകരിച്ചു.

അൽകോബാർ മലിക്ക് ഫഹദ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം തുക്ബ ഖബർസ്ഥാനിൽ ഖബറടക്കി. മഹ്മൂദ് പൂക്കാട്, അഫ്‌സൽ തൃശൂർ, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി. പിതാവ്: സഹീദ്, മാതാവ്: ലൈല. ഭാര്യ: മിസ്രിയ. മക്കൾ: റംസാൻ, റയാൻ.

Leave a Reply