ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപെട്ട അംഗങ്ങൾ പങ്കെടുക്കും

0

ന്യൂഡൽഹി: ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപെട്ട അംഗങ്ങൾ പങ്കെടുക്കും. പാർലമെന്‍റിലെ ഒന്നാം നിലയിലുള്ള 63-ാം നന്പർ മുറിയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.

പാർലമെന്‍റ് അംഗങ്ങൾക്ക് പുറമേ സംസ്ഥാന നിയമസഭാ അംഗങ്ങളും അതാത് സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലെ നിശ്ചിത മുറികളിലിരുന്ന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന പാർലമെന്‍റ് അംഗങ്ങൾക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറുകളും സംസ്ഥാന നിയമസഭാ അംഗങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുകളുമാണ് നൽകുന്നത്.

പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ വോ​ട്ടി​ന് 700 പോ​യി​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ക. എം​എ​ൽ​എ​മാ​രു​ടെ വോ​ട്ടി​ന് അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ലു​ള്ള പോ​യി​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ക. ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​ടെ വ്യ​ത്യ​സ്ത നി​റ​ങ്ങ​ൾ മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റി​നെ സ​ഹാ​യി​ക്കും. ജൂ​ണ്‍ 21ന് ​പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലാ​കും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here