മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലേക്ക് തിരിച്ചു

0

കണ്ണൂര്‍: മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലേക്ക് തിരിച്ചു. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍, മട്ടന്നൂരിലെ ഒരു റിസോര്‍ട്ടില്‍ അല്പസമയം വിശ്രമിച്ച ശേഷം മാനന്തവാടിയിലേക്ക് തിരിക്കും. വഴിയിലുടനീളം ഏഴിടങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. സ്വീകരണ സ്ഥലങ്ങളില്‍ അദ്ദേഹം ഇറങ്ങില്ല. വാഹനത്തിലിരുന്നു തന്നെ പ്രവര്‍ത്തകനെ അഭിവാദ്യം ചെയ്യും.

എ.കെ.ജി സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്റെ സുരക്ഷയ്ക്ക് പുറമേയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here