എ.കെ.ജി സെന്ററിനു നേര്‍ക്കു നടന്ന ആക്രമണം ഇ.പി ജയരാജന്റെ് തിരക്കഥയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍

0

കണ്ണൂര്‍: എ.കെ.ജി സെന്ററിനു നേര്‍ക്കു നടന്ന ആക്രമണം ഇ.പി ജയരാജന്റെ് തിരക്കഥയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജയരാജന്റെ രാഷ്ട്രീയ നാടകമാണിത്. ഗുണ്ടാ ബന്ധമുള്ള ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്താതാണ് ആക്രമണം. കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയ്യാറാക്കി വച്ചതാണ്. സിപിഎമ്മിന് ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് താന്‍ പറയുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുന്ന നടപടി കോണ്‍ഗ്രസ് എടുക്കുമോ? മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ ആക്രമണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ വാര്‍ത്ത പ്രധാന്യം ഇല്ലാതാക്കാനാണ് ശ്രമമെന്നും സുധാകരന്‍ ആരോപിച്ചു.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന ഇ.പി ജയരാജന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ.കെ.ജി സെന്ററിനു നേര്‍ക്ക് ആക്രമണമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here