ശബരിമല തീർത്ഥാടന സൗകര്യാർത്ഥം സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നു

0

ശബരിമല തീർത്ഥാടന സൗകര്യാർത്ഥം സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായ ഭാരത് ഗൗരവ് ട്രെയിൻ ആണ് സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 18നും സെപ്റ്റംബർ 17നും ഒക്ടോബർ 20നും നവംബർ 17നും ഡിസംബർ ഒന്നിനും 15നും സർവീസ് നടത്തുമെന്ന് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടികൾ ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിലിന്റെ പ്രോജക്ട് ഓഫീസർ എസ്. രവിശങ്കർ അറിയിച്ചു. ചെന്നൈയിൽനിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കാണ് സർവീസ് ഉണ്ടായിരിക്കുക.

ലോക്കോ പൈലറ്റും ഗാർഡും റെയിൽവേയുടേത് തന്നെയാകും. റെയിൽവേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഓടിക്കുന്ന ഭാരത് ഗൗരവ് തീവണ്ടിയുടെ നിരക്ക് തത്കാൽ ടിക്കറ്റിനെക്കാളും 20 ശതമാനം കൂടുതലായിരിക്കും.ശബരിമല കൂടാതെ, വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഭാരത് ഗൗരവ് ഓഗസ്റ്റിൽ സർവീസ് നടത്തും. കർണാടക സർക്കാർ ഇതിനായി പ്രത്യേകം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വകാര്യ ട്രെയിൻ സർവീസിൽ യാത്ര ചെയ്യുന്നതിന് സബ്സിഡിയും പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കർണാടക. കാശി യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ സർവീസിൽ 30000 യാത്രക്കാർക്ക് 5000 രൂപ വീതം സബ്സിഡി ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here