ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാർത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വി.ടി ബൽറാം.

0

”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ”. – വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എംഎ‍ൽഎ കെ.എസ്. ശബരീനാഥനും ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു.

” CET (തിരുവനന്തപുരം എൻജിനിയറിങ് കോളേജ്) പരിസരത്തുള്ള വെയ്റ്റിങ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർത്ഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!

ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. ശബരീനാഥൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം എൻജിനിയറിങ് കോളജിന് സമീപത്തെ വെയ്റ്റിങ് ഷെഡിലെ ബെഞ്ച് ചിലർ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിന് മറുപടിയായി ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചുകളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർത്ഥികൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നതും പ്രമുഖർ സമൂഹമാധ്യമങ്ങൾ വഴി പിന്തുണയുമായെത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here