രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

0

തിരുവനന്തപുരം: രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. എല്ലാം ശൗചാലയത്തിന് വേണ്ടിയാണ് എന്നതാണ് ഒരു ആശ്വാസമെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ വർധനവ് ഒറ്റയ്ക്കാവില്ലെന്നും എണ്ണ വില കൂടെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകം സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്.

4.2 കിലോ ഗ്രാം തൂക്കം വരുന്ന ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വിലവർധിപ്പിച്ചത്.

അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാർഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വർധിപ്പിച്ചു.
അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.

LEAVE A REPLY

Please enter your comment!
Please enter your name here