മാഞ്ചെസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരം റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്

0

ലണ്ടൻ: മാഞ്ചെസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരം റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്. അഞ്ചുവർഷത്തെ കരാറിലാണ് താരം ചെൽസിയിലെത്തുന്നത്. ഈ സീസണിൽ ചെൽസി സ്വന്തമാക്കുന്ന ആദ്യ താരമാണ് സ്റ്റെർലിങ്.

ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ സ്റ്റെർലിങ്ങിനെ ഏകദേശം 55 മില്യൺ യൂറോ (441 കോടി രൂപ) മുടക്കിയാണ് ചെൽസി സ്വന്തമാക്കിയത്. ശാരീരിക പരിശോധനകൾക്ക് ശേഷം സ്റ്റെർലിങ്ങിനെ സ്വന്തമാക്കിയ വാർത്ത ചെൽസി ഔദ്യോഗികമായി പുറത്തുവിടും.
ബാഴ്സലോണ, റയൽ മഡ്രിഡ് തുടങ്ങിയ വമ്പന്മാരും സ്റ്റെർലിങ്ങിനായി വലവിരിച്ചിരുന്നു. എന്നാൽ താരം ചെൽസിയാണ് തിരഞ്ഞെടുത്തത്. റൊമേലു ലുക്കാക്കു ഈ സീസണിൽ ഇന്റർ മിലാനിലേക്ക് പോയതോടെ ചെൽസിയ്ക്ക് മികച്ച ഒരു സ്ട്രൈക്കറുടെ അഭാവമുണ്ടായി. ലുക്കാക്കുവിന്റെ വിടവ് നികത്താനാണ് ചെൽസി സ്റ്റെർലിങ്ങിനെ സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here