ബഫർസോൺ വിഷയത്തിൽ സർക്കാർ സമീപനത്തിലെ ആത്മാർത്ഥത സംശയാസ്പദമാണെന്ന് കെസിബിസി

0


തിരുവനന്തപുരം : ബഫർസോൺ വിഷയത്തിൽ സർക്കാർ സമീപനത്തിലെ ആത്മാർത്ഥത സംശയാസ്പദമാണെന്ന് കെസിബിസി. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ എക്കോ സെൻസിറ്റിവ് സോൺ ആകാമെന്ന തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സുപ്രീം കോടതി വിധിയിൽ അപ്പീൽ നൽകാൻ ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള വനാതിർത്തികൾ ബഫർസോണിന്റെ അതിർത്തിയായി പുനർനിർണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിർത്തി ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സർക്കാർ എടുക്കണം. കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ സർക്കാർ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here