വിലക്കിന് വിലങ്ങോ? ഇൻഡിഗോ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർവാഹനവകുപ്പ്

0

വിലക്കിന് വിലങ്ങോ? ഇൻഡിഗോ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർവാഹനവകുപ്പ്കോഴിക്കോട്: ഇൻഡഗോ എയർലൈൻസിന്‍റെ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർവാഹനവകുപ്പ്. നികുതി കുടിശിക വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് ഫറോകിലെ സർവീസ് സെന്‍ററിൽനിന്നാണ് ബസ് പിടിച്ചെടുത്തത്.

ആ​റു​മാ​സ​ത്തെ നി​കു​തി കു​ടി​ശി​ക​യു​ണ്ടെ​ന്നാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പ​റ​യു​ന്ന​ത്. കു​ടി​ശി​ക​ 32,500 രൂ​പ വ​രും. പി​ഴ​യും ചേ​ര്‍​ത്ത് 40,000 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു. തു​ക കെ​ട്ടി​വ​ച്ചാ​ൽ മാ​ത്ര​മേ ബ​സ് വി​ട്ടു​ത​രു​ക​യു​ള്ളൂ​വെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പ​റ​യു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബ​സാ​ണി​ത്. ഇ​ൻ​ഡ​ഗോ എ​യ​ർ​ലൈ​ൻ​സ് മു​ൻ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

സി​പി​എം സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ വി​മാ​ന​ത്തി​നു​ള്ളി​ൽ പി​ടി​ച്ചു​ത​ള്ളി​യ​തി​നാ​ണ് ജ​യ​രാ​ജ​ന് യാ​ത്രാ​വി​ല​ക്ക് ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത്കോ​ൺ​ഗ്ര​സു​കാ​ർ​ക്കും ഇ​ൻ​ഡി​ഗോ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here