രണ്ടാം ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം

0

ആവേശം അവസാന ഓവറോളം കൂട്ടിനെത്തിയ രണ്ടാം ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം ഇന്ത്യ 49.4 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറിയും ഒരു വിക്കറ്റും നേടിയ അക്സർ പട്ടേലാണ് കളിയിലെ കേമൻ. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര (2-0) ഇന്ത്യ ഉറപ്പിച്ചു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​ക്സ​ർ പ​ട്ടേ​ൽ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ 44.1 ഓ​വ​റി​ൽ ആ​റി​ന് 256 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ർ​ന്നു. ഇ​തോ​ടെ തോ​ൽ​വി മ​ണ​ത്തെ​ങ്കി​ലും ര​ക്ഷ​ക​നാ​യി അ​ക്സ​ർ എ​ത്തു​ക​യാ​യി​രു​ന്നു. വാ​ല​റ്റ​ക്കാ​രെ കൂ​ട്ടു​പി​ടി​ച്ച് അ​വ​സാ​ന ആ​റു ഓ​വ​റു​ക​ളി​ൽ അ​ക്സ​ർ പ​ട്ടേ​ൽ ക​ത്തി​ക്ക​യ​റി​യ​തോ​ടെ ജ​യം ഇ​ന്ത്യ​ക്കൊ​പ്പം നി​ന്നു. കൈൽ മി​ൽ​സി​നെ സി​ക്സ​ർ പ​റ​ത്തി​യാ​ണ് അ​ക്സ​ർ ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ച​ത്.

35 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്നു ഫോ​റും സ​ഹി​തം 64 റ​ൺ​സു​മാ​യി അ​ക്സ​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ക്കാ​യി ശ്രേ​യാ​സ് അ​യ്യ​ർ (63) സ​ഞ്ജു സാം​സ​ൺ‌ (54), ശു​ഭ്മാ​ൻ ഗി​ൽ (43) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സ​ഞ്ജു​വി​ന്‍റെ ക​ന്നി ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ണ്ണി​ൽ നേ​ടി​യ​ത്. നാ​ലാം വി​ക്ക​റ്റി​ൽ സ​ഞ്ജു-​ശ്രേ​യ​സ് കൂ​ട്ടു​കെ (99 റ​ൺ​സ്) വി​ജ​യ​ത്തി​ലേ​ക്കു​ള്ള അ​ടി​ത്ത​റ പാ​കി​യ​ത്. വി​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫ് കൈ​ൽ മേ​യേ​ഴ്സ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത വി​ൻ​ഡീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ണ്‍​സെ​ടു​ത്തു. ഓ​പ്പ​ണ​ർ ഷാ​യ് ഹോ​പ്പി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച നി​ല​യി​ലെ​ത്തി​യ​ത്. ഹോ​പ്പി​ന്‍റെ 100-ാം രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​മാ​യി​രു​ന്നു. 135 പ​ന്തി​ൽ ഹോ​പ്പ് 115 റ​ണ്‍​സ് നേ​ടി. നി​ക്കോ​ളാ​സ് പു​രാ​ൻ (74) അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. കൈ​ൽ മേ​യേ​ഴ്സ് 39 റ​ണ്‍​സും ഷ​മ​ർ ബ്രൂ​ക്സ് 35 റ​ണ്‍​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ഷാ​ർ​ദു​ൽ താ​ക്കൂ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here