ലഖ്നോവിലെ ലുലു മാളിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ

0

ലഖ്നോവിലെ ലുലു മാളിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. അഖില ഭാരത ഹിന്ദു മഹാസഭ, ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ തുടങ്ങിയവയാണ് മാളിനെതിരെ രംഗത്തെത്തിയത്. എല്ലാ ഹിന്ദുക്കളും മാൾ ബഹിഷ്കരിക്കണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മാളിലെ പ്രാർഥനാമുറിയിൽ നമസ്കരിക്കുന്നവരുടെ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഡിയോ പങ്കുവെച്ച് ബഹിഷ്കരണാഹ്വാനവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്.

ലുലു മാളിന്‍റെ അകത്തിരുന്നാണ് ആളുകൾ നിസ്കരിച്ചതെന്നും ഇത് പൊതു സ്ഥലങ്ങളിൽ നമസ്കരിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നും ഹിന്ദു മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി ആരോപിച്ചു. ഇത്തരം സംഭവങ്ങാൾ ആവർത്തിക്കാതെ സൂക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പറയുമെന്ന് ശിശിർ ചതുർവേദി കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നുകൊടുത്ത ലുലുമാളില്‍ മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിങ്ങളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ്’ തുടങ്ങിയ ട്വീറ്റുകളാണ് പ്രചരിപ്പിക്കുന്നത്. മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതായും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ ലഖ്നോ പൊലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here