ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്

0

ദില്ലി: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലും അശ്വിനെ ബെഞ്ചിലിരുത്താമെങ്കില്‍ മോശം ഫോമിലുള്ള കോലിയെ എന്തുകൊണ്ട് ടി20 ലോകകപ്പില്‍ പുറത്തിരുത്തിക്കൂടാ എന്നും കപില്‍ എബിപി ന്യൂസിനോട് ചോദിച്ചു.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ അശ്വിനെ പുറത്തിരുത്താമെങ്കില്‍ ഒന്നാം നമ്പര്‍ ബാറ്ററായ കോലിയെയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്താവുന്നതാണ്. നിലവിലെ സാഹചര്യം അതാണ്. കാരണം, മുന്‍വര്‍ഷങ്ങളില്‍ ബാറ്റുചെയ്തപോലെയല്ല കോലിയുടെ ഇപ്പോഴത്തെ ബാറ്റിംഗ്. മികച്ച പ്രകടനങ്ങളുടെ പേരിലാണ് കോലി ഒന്നാം നമ്പര്‍ ബാറ്ററായത്. പക്ഷെ ഇപ്പോള്‍ പഴയ കോലിയെ കാണാനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here